Monday 27 August 2012

ഇനിയെന്റെയുള്ളില്‍ നിന്നോര്‍മ്മയില്ല.........
നിന്നെ ക്കുറിച്ചോരൂ പാട്ടുമില്ല.....
നീറുന്ന നെഞ്ചുമായ് നിന്നെയും പേറി
നടക്കാനെനിക്കൊരു മനസ്സുമില്ല.......
തെറ്റെങ്കിലുമാ തെറ്റിനെ ഞാനീവിധം
എന്തിനോവേണ്ടി പ്രണയിച്ചുപോയ്.......
ഇനിയെന്റെയുള്ളില്‍ നീയില്ല......നിന്നോര്‍മ്മയില്ല..........
പിന്നെയീവിധമങ്ങനെ ഞാനുമില്ല..........

Wednesday 30 November 2011

ഓരോ മുത്തിലും ഓരോ സ്വപ്നം നിറച്ചുവച്ച ഒരു മാലയായിരുന്നു
എന്റെ ജീവിതം ..............
പിന്നീട് ...........
ചിതറിവീണ എന്റെ മുത്തുകളെ  ‍ പെറുക്കിയെടുത്ത്   വീണ്ടും
മാലയാക്കി ഞാന്‍ അണിയുന്ന കാലം തിരിച്ചു വരാതിരിക്കുമോ ...........
അതോ പ്രതീക്ഷകള്‍ പോലും ഇല്ലാതെ കാലവും എന്നോട്
 അസൂയപെടുമോ ....... ?

Tuesday 8 November 2011

കരച്ചിലില്‍ നിന്നും ചിരിയിലേക്ക്‌
എത്ര ദൂരമുണ്ട്......?
പ്രതിധ്വനികള്‍ക്ക് അവസാനം ഉത്തരമുണ്ടായി ..........
ഒരായുസ്സിന്റെ ദൂരം........................   

Saturday 5 November 2011

അക്ഷരങ്ങള്‍  എനിക്കും ആകാശമാകുന്നു.....
എന്റെ  സ്വത്വം തിരഞ്ഞു ഞാന്‍ മേഘക്കീഴില്‍ തളര്‍ന്നിരുന്നു ............
ആരും എന്നെ തിരിച്ചറിഞ്ഞില്ല .............
ഞാനും ...............
അതിനാല്‍ പരിഭവങ്ങളില്ല ..................‍